പദ്മാവതി: 'സംവിധായകൻറെ തലക്ക് 10 കോടി' | filmibeat Malayalam

2017-11-20 63

Haryana BJP leader Suraj Pal Amu Announces 10 crore bounty on Padmavati Director Sanjay Leela Bhansali.

സഞ്ജയ് ലീലാ ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പദ്മാവതി. ചിത്രത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണ്. അതിനിടെ സംവിധായകൻറെ തലക്ക് വിലയിട്ട് ബിജെപി. ബൻസാലിയുടെ തല കൊയ്യുന്നവർക്ക് 10 കോടി രൂപയാണ് വാഗ്ദാനം. ബിജെപിയുടെ മുഖ്യ മാധ്യമ കോ ഓർഡിനേറ്ററായ സൂരജ് പാല്‍ അമു ആണ് വിവാദപ്രഖ്യാപനം നടത്തിയത്. പത്മാവതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നും സൂരജ് പാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രം കേരളത്തില്‍ റിലീസ് ചെയ്താല്‍ ഇവിടുത്തെ തിയറ്ററുകള്‍ കത്തിക്കുമെന്ന് രജ്പുത് കർണി സേന ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൻറെ ഉള്ളടക്കത്തെച്ചൊല്ലിയാണ് നിലവില്‍ വിവാദം. ചിത്രത്തിന്റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Videos similaires